വേടനെ വേട്ടയാടിയ ഹമാസ്

SHARE:

  


 
             ചോര പുരണ്ട കഫന്‍ പുടവയില്‍ പൊതിഞ്ഞ കരിഞ്ഞ കറുത്ത പിഞ്ചു ബാലിക , റൂഹിന്റെ അവസാന കണികയിലൂടെ മുഖാ മുഖം നോക്കുന്ന ഉമ്മയും മകനും, ചിന്നിച്ചിതറിയ മകന്റെ ശരീര ഭാഗങ്ങള്‍ കണ്ടെടുത്ത പിതാവിന്റെ കണ്ണീര്‍, ബോംബിന്‍ ചീളുകളില്‍ മുഖവും ശരീരവും വികൃതമായ മനുഷ്യര്‍, അണച്ച് പിടിക്കാന്‍ പോലും കഴിയാതെ നിസ്സഹായയായ മാതാവ്, ഒരു കൈയില്‍ മുറുക്കി പിടിച്ചിരിക്കുന്ന നാണയവും റൊട്ടിയും , മുഖത്ത് ചോരക്കറ പുരണ്ട പിഞ്ചു ബാലികമാര്‍ , തൊട്ടടുത്ത് ബോംബുകള്‍ വര്‍ഷിച്ചതിന്റെ വിറയല്‍ വിട്ട് മാറാത്ത കുരുന്നു മക്കള്‍ ഹൃദയത്തെ നടുക്കുന്ന നൂറ് ചിത്രങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോഴും മാംസവും രക്തവും കൊതിച്ച് ഇസ്രായേല്‍ വേട്ടക്കാരന്റെ ശൂര്യം കാണിക്കുകയാണ്. അവിടെയാണ് ഹമാസ് എന്ന പ്രതിരോധ സംഘടനയുടെ ഇടപെടലുകള്‍ ശക്തി പകരുന്നത്. 

                1880 കളില്‍ ലോക ഭൂപടത്തില്‍ സ്വാഭിമാനം നിലനിന്നിരുന്ന ഫലസ്തീന്‍ എന്ന ഭൂപ്രദേശം 1897 ലെ ജൂത സമ്മേളനത്തില്‍ തിയോഡര്‍ ഹെര്‍സലിന്റെ ജൂത രാഷ്ട്രം എന്ന ഐഡിയോളജിയുടെ മുമ്പില്‍ ഭീഷണി നേരിടേണ്ടി വന്നു. 1917 ല്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആല്‍ഫ്രഡ് ബാല്‍ഫറുടെ ജൂതരാഷ്ട്ര പ്രഖ്യാപനത്തോടെ ലോകത്തിലെ പല കോണുകളിലെ ജൂതരെ ഫലസ്തീനിലേക്ക് കുടിയിരുത്തുകയുണ്ടായി. 1948 ല്‍ ഇസ്രായേല്‍ രാഷ്ട്ര പ്രഖ്യാപനത്തോടെ ഫലസ്തീന്‍ ജനത അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര ത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയാണുണ്ടായത്. ആവര്‍ത്തിച്ച് വരുന്ന കൂട്ടക്കൊലകളില്‍ നിന്നും സ്വജനതയെ സംരക്ഷിക്കാന്‍ ഫലസ്തീനില്‍ നിന്നും ഉയിര്‍ കൊണ്ട ചെറുത്ത് നില്പ് സംഘടനയാണ് ഹമാസ്. ഇസ്രായേലിന്റെ നില നില്‍പ്പ് ചോദ്യം ചെയ്യുന്ന ഹമാസ് ലോകരാജ്യങ്ങളുടെ രാഷ്ട്രീയ കണക്ക് പുസ്തകത്തില്‍ ഭീകരവാദ സംഘടനയാണെങ്കില്‍ ഫലസ്തീനെ സംബന്ധിച്ച് സാമൂഹിക, രാഷ്ട്രീയ ജീവകാരുണ്യ മേഘലയില്‍ സജീവമായി ഇടപെടുന്ന വിമോചന പ്രസ്ഥാനമാണ്. ശൈഖ് അഹ്മദ് യാസീന്‍ , ശൈഖ് സലാഹ് ശഹാദ , ഈ സ അല്‍ നശാര്‍, ഡോ ഇബ്രാഹിം അല്‍ യസൂരി , ഡോ അബ്ദുല്‍ അസീസ് അല്‍ റന്‍തീസി, അബ്ദുല്‍ ഫത്താഹ് ദുഖാന്‍, മുഹമ്മദ് സംഹ തുടങ്ങിയ നേതാക്കള്‍ 1987 ഡിസംബറില്‍ രൂപീകരിച്ച ഇസ്ലാമിക ചെറുത്തു നില്‍പ്പ് പ്രസ്ഥാനമാണ് അല്‍ ഹര്‍ക്കത്തുല്‍ മുഖാവമ അല്‍ ഇസ്ലാമിയ്യ . ' ആവേശം ' എന്നര്‍ത്ഥം വരുന്ന ഹമാസ് എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന സംഘടന ' അവകാശം, സമരം, സ്വാതന്ത്യം എന്ന ഇഖ്വാന്‍ല്‍ മുസ്ലിമൂന്റെ മുദ്രവാക്യത്തില്‍ അധിഷ്ഠിതമായാണ് മുന്നേറിയത്. ഇസ്രായേലിന്റെ അതിക്രമത്തില്‍ നിന്നും സുരക്ഷ തേടി ആദ്യ കാലത്ത് ജോര്‍ദാനിലായിരുന്നു ഹമാസ് ആസ്ഥാനം. 



ശൈഖ് അഹ്മദ് യാസീന്‍

                    ലോക രാജ്യങ്ങളുടെ ശ്രദ്ധയെ ഫലസ്തീനിലേക്ക് വഴി തിരിച്ച് വിടുന്നതില്‍ ഹമാസിന്റെ പങ്ക് വലുതാണ്. ഗസ്സയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ ചില ' തല 'കള്‍ മാത്രം ഇസായേലിന്റെ ലക്ഷ്യത്തിനിരയായതും ഹമാസിന്റെ നിയന്ത്രണ വാഹകരെന്ന സ്ഥാനത്താല്‍ മാത്രമാണ്. 1952 കളില്‍ സുഹൃത്തുമായുള്ള കളിക്കിടെ നട്ടെല്ലിന് ക്ഷതമേറ്റ് അഹ്മദ് യാസീന്‍ എന്ന 16 വയസ്സുകാരന്‍ 1976 ല്‍ പ്രബോധന ദൗത്യമേറ്റെടുത്ത് ഗസ്സയില്‍ ഇസ്ലാമിക് സൊസൈറ്റികള്‍ സ്ഥാപിക്കുകയും ഇസ്രായേലിന്റെ കണ്ണിലെ കരടാവുകയും ചെയ്തു. ഉസാമ ബിന്‍ ലാദനെയും സദ്ദാം ഹുസൈനെയും അമേരിക്ക വളര്‍ത്തിയത് പോലെയാണ് ഹമാസിനെയും ഇസ്രായേല്‍ പ്രോത്സാഹിപ്പിച്ചതെന്നും ഗസ്സയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത് ഹമാസിന്റെ ചെറുത്ത് നില്പാണെന്നും %The great war for civilisation എന്ന പുസ്തകത്തില്‍ മിഡിലീസ്റ്റ് ലേഖകനായ ഫിസ്‌ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.  നിരന്തരം ഇസ്രായേല്‍ തടവറയില്‍ അകപ്പെട്ട ശൈഖ് യാസീന്‍ ക്രൂര മര്‍ദനങ്ങള്‍ക്കിരയായിരുന്നു. പിന്നെയും പിന്നെയും ഇസ്രായേലിന് തലവേദന സൃഷ്ടിച്ച് ശൈഖ് അഹ്മദ് യാസീനെ 2004 മാര്‍ച്ചില്‍ പ്രഭാത നിസ്‌കാരാനന്തരം വീല്‍ ചെയറില്‍ 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്കുള്ള യാത്രയില്‍ ഇസ്രായേലി മിസൈല്‍ രക്തസാക്ഷിയാവണമെന്ന അദ്ദേഹത്തിന്റെ അഭിലാഷം പൂര്‍ത്തീകരിച്ചു. 


ഖാലിദ് അബ്ദുറഹ്മാന്‍ ഇസ്മാഈല്‍ അബ്ദുല്‍ ഖാദിര്‍ മിശ്അല്‍

                    1974 പതിനെട്ടാം വയസ്സില്‍ കുവൈത് സര്‍വകലാശാലയില്‍ പ്രൊഫ. അസദ് അബ്ദു റഹ്മാന്റെ മുന്നില്‍ വഴി തെറ്റിയ ഒരു മുസ്ലിം കുട്ടിയായിരുന്ന ഖാലിദ് മിശ്അല്‍ ഇഖ്വാനുല്‍ മുസ്ലീമിന്റെ സജീവ സാന്നിധ്യമായിരുന്നു. 1978 ല്‍ ബിരുദ പഠന ശേഷം ഹമാസ് കുവൈത് ചാപ്റ്റര്‍ നേതാവായി മാറി. ഹമാസ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചരടുവലി നടത്തിയത് ഖാലിദ് മിശ്അല്‍ ആയിരുന്നു. ശൈഖ് അഹ്മദ് യാസീന്‍, ഡോ അബ്ദുല്‍ അസീസ് റന്‍ തീസി തുടങ്ങി മുന്‍ നിര നേതാക്കളുടെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ടത് ഖാലിദ് മിശ്അല്‍ ആയിരുന്നു. ഇസ്രായേല്‍ ഭരണകൂടം ഒന്നിലേറെ തവണ ആക്രമിക്കാന്‍ പദ്ധതിയിട്ട ഖാലിദ് മിശ്അലിന് നേരെ മൊസാദ് ജോര്‍ദാനില്‍ വെച്ച് വിഷവാതക പ്രഹരം നടത്തുകയും വിഷയം ഗൗരവതരമായ രാജ്യ പ്രശ്‌നമായി മാറുകയും ചെയ്തു. വിഷവാതകത്തിന്റെ മറു മരുന്ന് നല്‍കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നു നെതന്യാഹുവിനടക്കം ജോര്‍ദാനില്‍ ഇറങ്ങേണ്ടി വന്നത് ചരിത്രം. മൊസാദിന്റെ ഏജന്റുമാരുടെ കൊലപാതക മിഷനുകളുടെ രീതികള്‍ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ മുഖം മൂടിയഴിഞ്ഞ സംഭവമായിരുന്നു ഇത് . യൂറോപ്പില്‍ ജൂതരെ കൊലപ്പെടുത്താന്‍ നാസികള്‍ക്ക് ഒത്താശ ചെയ്തത് സയണിസ്റ്റ് ആയിരുന്നെന്നും സയണിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ നാസികള്‍ക്ക് നല്‍കിയെന്നും ഹമാസിന്റെ അല്‍ രിസാല വാരികയില്‍ എഴുതിയ ലേഖനം അക്കാദമിക വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.


അല്‍ ഖസ്സാം ബ്രിഗേഡ്

                    പ്ലാസ്റ്റിക് തോക്കുകളും, കത്തികളും ഉരുളന്‍ കല്ലുകളും നാടന്‍ ബോംബുകളും ആയുധമായി കണ്ട് ഇസായേലിന്റെ അത്യാധുനിക സൈനിക വ്യൂഹത്തിനെതിരെ രൂപം കൊണ്ടതാണ് അല്‍ ഖസ്സാം ബ്രിഗേഡ്. ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ 1935 ല്‍ ബ്രിട്ടീഷ് സൈനികരുമായുള ഏറ്റ മുട്ടലിലാണ് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം വധിക്കപ്പെടുന്നത്. ഹൈഫയില്‍ നടന്ന മരണാനന്തര കമ്മത്തില്‍ പങ്കെടുക്കാന്‍ ജനസമുദ്ര മൊഴുകിയത് ഖസ്സാമിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ യും പോരാട്ട വീര്യത്തിന്റെയും സാക്ഷ്യമായിരുന്നു. ഖസ്സാമിന്റെ സ്മരണാര്‍ത്ഥമാണ് സൈനിക വിംഗിന് പേര് നല്‍കിയത്.


ഇമാദ് ഇബ്രാഹിo അഖീല്‍

                    1971 ല്‍ ജനിച്ച ഖസ്സാം ബ്രിഗേഡിന്റെ സൈനിക കമാണ്ടര്‍ ഹമാസിന്റെ ചരിത്ര ത്തില്‍ കാണാം. വലീദ് റാദി ഹംദായിയെന്ന ഒറ്റുകാരനാല്‍ വധിക്കപ്പെടുന്നത് വരെ ഇമാദ് അഖില്‍ ഇസായേല്‍ സേനയക്ക് നിരന്തരം തലവേദന സൃഷ്ടിച്ചു. വേഷം മാറിയും പട്ടാപകല്‍ ഇസായേല്‍ അതിര്‍ത്തി കുന്ന് പട്ടാളക്കാരെ വധിക്കാനും ധൈര്യം കാണിച്ച ഇമാദ് അഖില്‍ പോരാളികളുടെ സിരകളില്‍ ഉത്തേജനം പകര്‍ന്ന് കൊണ്ടിരുന്നു. ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ ധീരമായി പോരാടേണ്ടത് കടമയാണെന്ന് വിശ്വസിച്ച മര്‍യം ഫര്‍ഹത് എന്ന സ്ത്രീയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള തുരങ്കത്തിലായിരുന്നു ഇമാദ് അഖീലടക്കമുള്ള പോരാളികളുടെ ഒളിത്താവളം.


ഹമാസ്

                    ഫലസ്തീന്‍ വിമോചനത്തിന് വേണ്ടി രൂപം കൊണ്ട ഹമാസിന്റെ മുഖ്യ അജണ്ട സായുധ പോരാട്ടം എന്നതിനപ്പുറം സജീവമായ ജീവകാരുണ്യ പ്രവര്‍ത്തനവുമാണ്. ഹമാസിന്റെ വാര്‍ഷിക ബജറ്റിലെ 90 % വും സാമൂഹ്യ സേവന പ്രവര്‍ത്തന ങ്ങള്‍ക്കാണെന്ന് അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ ഫോറന്‍ റിലേഷന്‍സ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. സമരവും സേവനവും മുഖമുദ്രയാക്കിയ പ്രസ്ഥാനമാണ് ഇന്നും ഇസായേലിന്റെ ക്രൂരതക്ക് മുമ്പില്‍ ഫലസ്തീന്‍ ജനതയെ ജീവിപ്പിച്ച് നിര്‍ത്തുന്ന ഘടകമെന്ന് പറയാം. ഇസ്ലാമിക രാജ്യമാണ് ഹമാസിന്റെ ലക്ഷ്യമെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്താ മാധ്യമങ്ങളുടെ അജണ്ട വ്യക്തമാണ്. ഹമാസിന്റെ ചാര്‍ട്ടറില്‍ കൃത്യമായി രേഖപ്പെടുത്തിയതനുസരിച്ച് ഫലസ്തീനികളുടെ ജന്മഭൂമി തിരികെ കിട്ടുന്നത് വരെ പോരാടുകയെന്നതാണ് ലക്ഷ്യം. അധിനിവേശം ചെറുത്ത് സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെ പോരാടുകയെന്നതും മുഖ്യ അജണ്ടയാണ്.



ഷമീല്‍ എം എ ഓണപ്പറമ്പ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : വേടനെ വേട്ടയാടിയ ഹമാസ്
വേടനെ വേട്ടയാടിയ ഹമാസ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLvOn78wyFc-HbSXtdlTlKBKpQEO14rtRYKKVNs1PSHNiJQd_Tze9ExKqQLwRvYJaczX0U5gIlFrs0id7Yf5TrN5kFF8uv2Qm38wmDLLOwgDRhvCCKcYvMWqE22A1XBfJEF5r8cfRhdzMRVEqfUNGOsHgVIvy6S4Z6JHasOVSfXltBmJvDV55jtLr7Hgk/w640-h640/hamas.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLvOn78wyFc-HbSXtdlTlKBKpQEO14rtRYKKVNs1PSHNiJQd_Tze9ExKqQLwRvYJaczX0U5gIlFrs0id7Yf5TrN5kFF8uv2Qm38wmDLLOwgDRhvCCKcYvMWqE22A1XBfJEF5r8cfRhdzMRVEqfUNGOsHgVIvy6S4Z6JHasOVSfXltBmJvDV55jtLr7Hgk/s72-w640-c-h640/hamas.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2023/11/Hamas%20hunting%20the%20hunter.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2023/11/Hamas%20hunting%20the%20hunter.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content